Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Outward Appearances

Thrissur

പു​റം​മോ​ടിക​ണ്ടു വീ​ഴ​ല്ലേ!

തൃ​ശൂ​ർ: ക​ട​ക​ളി​ൽ​നി​ന്നു ക​വ​റു​ക​ളി​ൽ അ​ട​ക്കം​ചെ​യ്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങി ക​ണ്ണ​ട​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് ഗു​രു​ത​ര​മു​ന്ന​റി​യി​പ്പു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ്. വാ​ങ്ങു​ന്ന ഓ​രോ ഉ​ത്പ​ന്ന​ത്തി​നും പി​ന്നി​ൽ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്ന പ​ല ഘ​ട​ക​ങ്ങ​ളു​മു​ണ്ടെ​ന്നും ചേ​രു​വ​ക​ളും പോ​ഷ​ക​വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ച്ചു​മാ​ത്രം ഭ​ക്ഷ​ണം തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

നോ​ക്കൂ, വാ​യി​ക്കൂ, ശ​രി​യാ​യ​തു തെ​ര​ഞ്ഞെ​ടു​ക്കൂ

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ ലേ​ബ​ൽ വാ​യ​ന പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി നോ ​യു​വ​ർ ഫു​ഡ്: ലു​ക്ക്, റീ​ഡ് ആ​ൻ​ഡ് ചൂ​സ് റൈ​റ്റ് (നി​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് അ​റി​യു​ക: നോ​ക്കു​ക, വാ​യി​ക്കു​ക, ശ​രി​യാ​യ​തു തെ​ര​ഞ്ഞെ​ടു​ക്കു​ക) എ​ന്ന പേ​രി​ൽ പു​തി​യ ബോ​ധ​വ​ത്ക്ക​ര​ണ​പ​രി​പാ​ടി​ക്കു തു​ട​ക്ക​മാ​യി. ക​ട​ക​ളി​ൽ​നി​ന്നു ഭ​ക്ഷ​ണം വാ​ങ്ങു​ന്പോ​ൾ ലേ​ബ​ൽ ശ്ര​ദ്ധി​ക്കാ​തി​രി​ക്കു​ന്ന​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്കു വ​ഴി​വ​യ്ക്കും. നി​ർ​മാ​ണ​തീ​യ​തി, കാ​ലാ​വ​ധി, അ​ട​ങ്ങി​യി​രി​ക്കു​ന്ന ചേ​രു​വ​ക​ൾ, പോ​ഷ​ക​മൂ​ല്യം, അ​ല​ർ​ജി സാ​ധ്യ​ത​ക​ൾ, എ​ഫ്എ​സ്എ​സ്എ​ഐ ലൈ​സ​ൻ​സ് ന​ന്പ​ർ എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​തു വെ​റു​മൊ​രു പ​രി​ശോ​ധ​ന​യ​ല്ല, കു​ടും​ബ​ത്തി​ന്‍റെ ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കു​ന്ന മു​ൻ​ക​രു​ത​ലാ​ണ്.

വി​ല്ല​നാ​യി കൊ​ഴു​പ്പും പ​ഞ്ച​സാ​ര​യും

ഉ​യ​ർ​ന്ന അ​ള​വി​ൽ പ​ഞ്ച​സാ​ര, ഉ​പ്പ്, പൂ​രി​ത കൊ​ഴു​പ്പ് എ​ന്നി​വ​യ​ട​ങ്ങി​യ സം​സ്ക​രി​ച്ച ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ്ര​മേ​ഹം, അ​മി​ത ര​ക്ത​സ​മ്മ​ർ​ദ്ദം, ഹൃ​ദ്രോ​ഗം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കി​ട​യാ​ക്കും. പാ​യ്ക്ക​റ്റി​ലെ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​യി വാ​യി​ക്കു​ന്ന​തി​ലൂ​ടെ ഇ​ത്ത​രം അ​നാ​രോ​ഗ്യ​ക​ര​മാ​യ ചേ​രു​വ​ക​ൾ തി​രി​ച്ച​റി​യാ​നും ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കും. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തും കാ​ലാ​വ​ധി തീ​ർ​ന്ന​തു​മാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ തി​രി​ച്ച​റി​യാ​നും ലേ​ബ​ൽ വാ​യ​ന സ​ഹാ​യി​ക്കും. ക​ഴി​ക്കു​ന്ന ഭ​ക്ഷ​ത്തി​ൽ എ​ന്തൊ​ക്കെ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് അ​റി​യാ​ൻ ഉ​പ​ഭോ​ക്താ​വി​ന് നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മു​ണ്ട്. അ​റി​ഞ്ഞു​മാ​ത്രം ഭ​ക്ഷ​ണം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ശീ​ലം ഇ​ന്നു​ത​ന്നെ തു​ട​ങ്ങ​ണ​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഓ​ർ​മി​പ്പി​ച്ചു.

സം​ശ​യ​ങ്ങ​ൾ​ക്കും പ​രാ​തി​ക​ൾ​ക്കും ഫോ​ണ്‍: 1800 425 1125 (ടോ​ൾ ഫ്രീ)

Latest News

Corehub Up